ഈ നേട്ടം മറ്റൊരു താരത്തിനുമില്ല; ലേലത്തിന് മുമ്പേ വിരാട് റെക്കോർഡ്‌ നേടി

2025 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ലേലത്തിനു മുന്നോടിയായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മൂന്നു താരങ്ങളെയാണ് നിലനിർത്തിയത്. വിരാട് കോഹ്‌ലി, രജത് പടിതാർ, യാഷ് ദയാൽ എന്നിവരെയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഈ സീസണിൽ നിലനിർത്തിയ താരങ്ങൾ.

ഈ നേട്ടം മറ്റൊരു താരത്തിനുമില്ല; ലേലത്തിന് മുമ്പേ വിരാട് റെക്കോർഡ്‌ നേടി
Times Now

2025 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ലേലത്തിനു മുന്നോടിയായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മൂന്നു താരങ്ങളെയാണ് നിലനിർത്തിയത്. വിരാട് കോഹ്‌ലി, രജത് പടിതാർ, യാഷ് ദയാൽ എന്നിവരെയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഈ സീസണിൽ നിലനിർത്തിയ താരങ്ങൾ. വിരാട് കോഹ്ലിയെ 21 കോടി നൽകിയാണ് ബാംഗ്ലൂർ ടീമിൽ നിലനിർത്തിയത്. 

 ഇതോടെ ഒരു റെക്കോർഡ് നേട്ടവും കോഹ്‌ലി സ്വന്തമാക്കിയിരുന്നു. ഇന്ത്യൻ പ്രീമിയയുടെ ചരിത്രത്തിൽ തുടർച്ചയായ പതിനെട്ടാം സീസണിലും ഒറ്റ ഫ്രാഞ്ചൈസിയെ മാത്രം പ്രതിനിധീകരിക്കുന്ന ആദ്യത്തെ താരമായി മാറാനാണ് വിരാട് കോഹ്ലിക്ക് സാധിച്ചത്. 

 കോഹ്‌ലിക്ക് പുറമേ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു നിലനിർത്തിയ താരങ്ങൾ ദയാലും പടിതാറുമാണ്‌. പടിതാറിന് 11 കോടിയും ദയാലിന് എട്ടു കോടിയുമാണ് റോയൽ ചലഞ്ചേഴ്സ് നൽകിയത്. 

ഫാഫ് ഡുപ്ലെസിസ്, കാമറൂൺ ഗ്രീൻ, ഗ്ലെൻ മാക്സ്വെൽ, മുഹമ്മദ്‌ സിറാജ്, വിൽ ജാക്സ് എന്നീ താരങ്ങളെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നിലനിർത്തിയില്ല. ലേലത്തിന് എത്തുന്ന ബാംഗളൂരുവിന്റെ കയ്യിൽ 83 കോടിയാണ് ഇനി ഉള്ളത്. ഈ ലേലത്തിൽ ഏറ്റവും കൂടുതൽ തുക ചിലവഴിക്കാൻ സാധിക്കുന്ന ടീമുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുമാണ് ബാംഗ്ലൂർ ഉള്ളത്.